ലഹരി മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ലഹരി മുക്ത വാർഡ് കമ്മറ്റി രൂപികരണവും ഫ്ലെക്സ് ബോർഡുകൾ

എടപ്പാൾ: കേരള സർക്കാർ നടപ്പിലാക്കി വരുന്ന ലഹരി മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചോലക്കുന്ന് ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി മുക്ത ചോലക്കുന്ന് 8ാം വാർഡ് കമ്മറ്റി രൂപികരിക്കുകയും അതിൻ്റെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയുമാണ്. എട്ടാം വാർഡിൽ ലഹരി മുക്ത ചോലക്കുന്നിൻ്റെ പ്രവർത്തന രേഖ ഉൾപ്പെട്ട
9 ബോധവൽക്കരണ ഫ്ലെക്സ് ബോർഡുകൾ ചോലക്കുന്നു മേഖലകളിലും ചിറ്റഴിക്കുന്ന് മേഖലകളിലും സ്ഥാപിച്ചു.
ഇന്ന് രാവിലെ 7 മണിയ്ക്ക് ചോലക്കുന്ന് സെൻ്ററിൽ ചോലക്കുന്ന് ലഹരി മുക്ത ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ് ഫ്ലെക്സ് നാട്ടൽ ഉൽഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.മുസ്തഫ ,എട്ടാം വാർഡ് മെമ്പർ ദീപ മണികണ്ഠൻ ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായ മുജീബ്, വിശ്വനാഥൻ, രബീഷ്, എന്നിവർ ആശംസകൾ അറിയിച്ചു.
രക്ഷിതാക്കളും യുവജന സംഘടനകളും കുട്ടികളും പ്രായഭേദമന്യ പങ്കെടുത്തു. നമ്മുടെ നാട്ടിൽ നിന്നും ലഹരിയെന്ന ഈ വിപത്തിനെ തുടച്ചുനീക്കുന്നതിനുള്ള ഉദ്യമത്തിൽ നാടൊട്ടുക്കെ
പങ്കെടുത്തത് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമാണെന്ന് ലഹരി മുക്ത ചോലക്കുന്ന് സംയുക്ത കൺവീനർ കെ.ആർ ബാബു അറിയിച്ചു. ചോലക്കുന്ന് ലഹരി മുക്ത സംയുക്ത കമ്മറ്റി മെമ്പർ
കെ.വി മുഹമ്മദ് പരിപാടി ഗംഭീര വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിച്ചു.
