CHANGARAMKULAM
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ക്യാമ്പസ് പളേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു
ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി പളേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു.കോളേജ് കമ്മിറ്റി പ്രസിഡന്റ് പി പി എംഅഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.കണക്ട് പ്ലസ് ട്രൈനർ കെ. ഫസൽ പളേസ്മെന്റ് പ്രോഗ്രാമിനും ഇന്റർവ്യൂ വിനും നേതൃത്വം നൽകി.യുഎയി യിലെ പ്രമുഖ ഔഷധ വിതരണ കമ്പനിക്കായി23 പേരെ പരിപാടിയിൽ വെച്ച് ഷോർട്ലിസ്റ്റ് ചെയ്തു.പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ഡോക്ടര്‍ എം കെ ബൈജു,പളേസ്മെന്റ് കോർഡിനേറ്റർ റിസ്വാന നസ്റിൻ,കമ്പ്യൂട്ടർ സയൻസ്HOD സാഫിറാ എന്നിവർ പ്രസംഗിച്ചു