PONNANI
പൊന്നാനിയിൽ കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ പുരയിൽ ദിൽഷാദ്,പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ താമസിക്കുന്ന 28 വയസുള്ള അണ്ടിപ്പാട്ടിൽ ഷിബിലി റഹ്മാൻ എന്നിവരെയാണ് പൊന്നാനി സിഐ ജലീൽ കറുത്തേടതിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പൊന്നാനി മത്സ്യ ബന്ധന മേഖലയിലും പ്രദേശത്തെ കച്ചവടക്കാരിൽ നിന്നും ഉയർന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപമായി പണം സ്വീകരിച്ചത്.ആർഭാട ജീവിതം നയിച്ച് വന്ന യുവാക്കള്‍ ബിസിനസ്സ് നടത്തി നഷ്ടം വന്നതോടെ നിക്ഷേപകരുടെ പണം തിരികെ നല്‍കിയില്ല.തുടര്‍ന്ന് നിക്ഷേപകര്‍ പൊന്നാനി പോലീസിന് പരാതി നല്‍കുകയായിരുന്നു.പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി
