ദമാമിൽ പൊന്നാനി നിവാസികൾക്കായി വെൽഫയർ കമ്മിറ്റിയുടെ ഇഫ്താർ സംഗമം

പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമാമിലെ മുഴുവൻ പൊന്നാനി നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ സംഗമം ദല്ല ഏരിയയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടത്തി. സ്നേഹ സംഗമത്തിൽ പ്രസിഡൻ്റ് ഫൈസൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. കാജാ മാസ്റ്റർ ‘നോമ്പിൻറെ ചൈതന്യം’ എന്ന വിഷയത്തിൽ ഉൽബോധന പ്രസംഗം നടത്തി.
കമ്മിറ്റിയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ കോഡിനേറ്റർ അബ്ദുൽസലാം പ്രഖ്യാപിച്ചു. കിഡ്സ് വിഭാഗത്തിൽ അബ്ദുൽ അഹദ് ഒന്നാം സ്ഥാനവും യസീദ് രണ്ടാം സ്ഥാനവും ആയിഷ റിഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അമീൻ ഒന്നാം സ്ഥാനവും യഹ്യ ഫൈസൽ രണ്ടാം സ്ഥാനവും യാസീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഇഫാ ഫാറൂഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം അടുത്ത മാസം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
