EDAPPAL
ലഹരി;മഹാവിപത്തിനെതിരെ നാടോരുമിക്കുക, നല്ല നാളുകൾക്കായി ഒരുമിച്ചിരിക്കാം

എടപ്പാൾ: “മഹാവിപത്തിനെതിരെ നാടോരുമിക്കുക, നല്ല നാളുകൾക്കായി ഒരുമിച്ചിരിക്കാം” എന്ന സന്ദേശത്തിൽ വട്ടംകുളം ചോലക്കുന്നിൽ നാട്ടുകാർ ഒത്തുകൂടി . പ്രദേശത്തെ സംരക്ഷിക്കാൻ ജാതിമത കക്ഷിരാഷ്ട്രീയം മറന്നാണ് നാട്ടുകൂട്ടായ്മ യോഗം ചേർന്നത്. യുവതലമുറയെ നേരിലേക്ക് നയിക്കാൻ ആദ്യഘട്ടം ആവശ്യമായ ബോധവൽക്കരണം ഉൾപ്പെടെ നടത്തുന്നതിന് യോഗം തീരുമാനമെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി .വി ശരീഫ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു.


.പഞ്ചായത്ത് അംഗങ്ങളായ ദീപാ മണികണ്ഠൻ ,കെ. അനിത ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം .മുസ്തഫ, മുഹമ്മദ് ചോലക്കുന്ന്, കെ. ആർ ബാബു, എം .കെ മുജീബ് ഉണ്ണിക്കുട്ടൻ ചോലക്കുന്ന്, കെ .പ്രതീഷ് പ്രസംഗിച്ചു. റംസാൻ അവസാനിക്കുന്നതോടെ ലഹരിക്കെതിരായ കൂടുതൽ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനമെടുത്തു.
