സ്വര്‍ണം; ഇന്ന് നേരിയ വർദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.
ഇന്ന് ഗ്രാമിന് 10 രൂപയാണ് വർദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 64400 രൂപയാണ് വില. പവന് 80 രൂപ മാത്രമാണ് കൂടിയത്. ഗ്രാം വില 8050 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6620 രൂപയായി. അഞ്ച് രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. വെള്ളിയുടെ വില ഗ്രാമിന് 106 എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2911 ഡോളര്‍ ആണ് പുതിയ വില.
ഡോളര്‍ മൂല്യം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. 109ലുണ്ടായിരുന്ന ഡോളര്‍ സൂചിക 103ലാണിപ്പോള്‍. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടും രൂപയ്ക്ക് കയറാന്‍ സാധിച്ചിട്ടില്ല എന്നതും തിരിച്ചടിയാണ്. 87.24 എന്ന നിരക്കിലാണ് രൂപയുള്ളത്. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ രൂപ തകര്‍ന്നടിയുമെന്ന് ചുരുക്കം.
