KUTTIPPURAM
സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്ന് വിപത്തിനെതിരേ കൈകോർക്കാം

കുറ്റിപ്പുറം : പൂരനഗരിയിൽ ലഹരിവിരുദ്ധ സദസ്സൊരുക്കി ക്ഷേത്ര ഭരണസമിതി. ഞായറാഴ്ച ആരംഭിച്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് എക്സൈസ് വകുപ്പുമായി സഹകരിച്ച് ഭരണസമിതി ലഹരിവിരുദ്ധ സദസ്സ് നടത്തിയത്.
ലഹരിവിരുദ്ധ ബോധവത്കരണ സദസ്സിൽ എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി റിസോഴ്സ് പേഴ്സൺ ഗണേശൻ പ്രഭാഷണം നടത്തി.
ഭരണസമിതി പ്രസിഡന്റ് ലത മാരായത്ത് അധ്യക്ഷതവഹിച്ചു. വി.വി. രാജേന്ദ്രൻ, ഇ. ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
