KUTTIPPURAM
കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു

കുറ്റിപ്പുറം : കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു. ഞായറാഴ്ച രാവിലെ 10.30-ന് ചെമ്പിക്കലിലാണ് അപകടമുണ്ടായത്.
തിരൂർ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തിരൂർ സ്വദേശി കബീർ ബാബുവാണ് കാർ ഓടിച്ചിരുന്നത്. കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു ചെമ്പിക്കലിൽ അപകടത്തിൽപ്പെട്ട കാർ
