ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി.

മുൻ എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ എം.പി ഫണ്ടിൽ നിന്നും 7.50 ലക്ഷം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത്

പൊന്നാനി : ആരോഗ്യമുള്ള പൊതു സമൂഹത്തെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായാണ് പൊന്നാനി നഗരസഭയിലെ പതിനാറാം വാർഡിൽ ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർഥ്യമായിരിക്കുന്നത്. രാവിലെയും, വൈകുന്നേരങ്ങളിലും സവാരിക്കായി എത്തുന്നവർക്ക് വ്യായാമ ഉപകരണങ്ങൾ ഉപയോഗപെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് സഹായകരമാകും . വ്യായാമ ഉപകരണങ്ങളായ സീറ്റഡ് പുള്ളർ, ട്വിസ്റ്റർ, ഹോഴ്സ് റൈഡർ, എയർ വാക്കർ, ചെസ്റ്റ് പ്രസ്, സ്കൈ വാക്കർ, ലെഗ് പ്രസ് എന്നിവയാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്.

മുൻ എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ എം.പി ഫണ്ടിൽ നിന്നും 7.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെൽത്ത് പാർക്ക് ബഹു എംപി അബ്ദുസ്സമദ് സമദാനി എം പി ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി പങ്കെടുത്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല,കൗൺസിലർ എം പി ഷബീറാബി,എം പി യൂസഫ് അമീർ, സുരേഷ് കുമാർ എം പി,സെലീക് അഹമ്മദ്, സുനിൽകുമാർ, ഷമീർ കവല, സി കെ മുഹമ്മദ് ഹാജി, ഇബ്രാഹീം മാസ്റ്റർ, സാലിഹ് മാസ്റ്റർ, പ്രേമ, സബിത എന്നിവർ സംസാരിച്ചു. ഷബീർ ബിയ്യം സ്വാഗതവും, കെ പി റസാഖ് നന്ദിയും പറഞ്ഞു.
