CHANGARAMKULAM
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികളെ ആദരിച്ച് ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി

ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത ചെറളശേരി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അംബിക ടീച്ചർ എന്നിവരെ ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയാണ് ആദരിച്ചത്.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ, കുഞ്ഞു കോക്കൂർ, ഫൈസൽ സ്നേഹനഗർ, റംഷാദ് കോക്കൂർ, റെജി ഒതളൂർ,മണിമാസ്റ്റർ, സി കെ മോഹനൻ, മജീദ് കോക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.
