MALAPPURAMതാനൂർ

താനൂരില്‍ നിന്നും നാട് വിട്ടുപോയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു; രഹസ്യമൊഴി രേഖപ്പെടുത്തും

മലപ്പുറം: മലപ്പുറം താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.കൗണ്‍സിലിങ്ങിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കും.

ഉച്ചയ്ക്ക് 12 മണിയോടെ ഗരീബ് രഥു എക്സ്പ്രസില്‍ ആണ് കുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തിയത് . കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്ത റഹീം അസ്‍ലമിനെ ഇന്ന് രാവിലെ തിരൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. . ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്ക് എന്നു പറഞ്ഞ് വീട് വിട്ടിറങ്ങിയ വിദ്യാർഥിനികളെ പിന്നീട് കാണാതാവുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷൻ ഉള്‍പ്പെടെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. അവിടെനിന്ന് ചെന്നൈ എഗ്മോർ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്ബോഴാണ് പൂനെയ്ക്ക് അടുത്ത് ലോണെവാലയില്‍ വച്ച്‌ കുട്ടികളെ ആർപിഎഫ് കണ്ടെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button