കോഴിക്കോട്
കളമശ്ശേരിയിൽ കിടക്ക കമ്പനി ഗോഡൗണിൽ വൻ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു.

കളമശ്ശേരിയിൽ ഗോഡൗണിൽ വൻ തീപിടിത്തം. കളമശ്ശേരി ബീവറേജസ് ഔട്ട്‌ലെറ്റിന്റെ പിൻവശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. വലിയ തോതിൽ ഉയർന്ന തീ കാരണം പരിസരമാകെ പുകയിൽ മൂടിഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. തീപിടിത്തം നടന്ന കെട്ടിടത്തിന് സമീപം ജനവാസമേഖല കൂടി ആയതിനാൽ കൂടുതൽ യൂണിറ്റുകളിൽ നിന്നും ഫയർ ഫോഴ്‌സ് സംഘമെത്തുന്നുണ്ട്. തീപിടിത്തത്തിൽ സമീപത്തുള്ള ഇലക്ട്രിക് ലൈൻ പൊട്ടി നിലത്തുവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീ പടരുന്നത് കണ്ട് ഇവിടെ നിന്ന് ചാടിയ ഒരു തൊഴിലാളിക്ക് പരുക്കേറ്റു
