യാത്രയയപ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

കെ.പി.എസ്.ടി. എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, ഇഫ്താർ സംഗമവും, നേതാക്കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സി.വി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ജലീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി പി മോഹനൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. കെ.പി.എസ്.ടി.എ മലപ്പുറം ജില്ലാ സെക്രട്ടറി കെ.സുഭാഷ്, മലപ്പുറം ജില്ലാ ട്രഷറർ സി.കെ. ശ്രീജിത്ത്, സംസ്ഥാന കൗൺസിലർ കെ.വി. പ്രഷീദ്, സി എസ് മനോജ്, രഞ്ജിത്ത് അടാട്ട്, കെ.ഷാജി, ടി.വി. നൂറുൽ അമീൻ,കെ പ്രമോദ്, കെ.എം അബ്ദുൽ ഹക്കീം,ബിജു പി സൈമൺ, എന്നിവർ ആശംസകൾ നേർന്നു. വിരമിക്കുന്ന അധ്യാപകരായ ഷീൻ ചുങ്കത്ത്, കെ.എം. റസിയ എന്നിവർ മറുപടി പ്രസംഗം നടത്തി.ഉപജില്ലാ സെക്രട്ടറി എസ് അശ്വതി സ്വാഗതവും, ഉപജില്ലാ ട്രഷറർ എസ്. സുജ നന്ദിയും പറഞ്ഞു.
