Kottakkal

ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന; പരിശോധന കർശനമാക്കി

കോട്ടയ്ക്കൽ : റംസാൻ പ്രമാണിച്ച് കോട്ടയ്ക്കൽ നഗരസഭാ പരിധിയിലെ കച്ചവടകേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി നഗരസഭാ ആരോഗ്യവകുപ്പ്.

ഉപ്പിലിട്ട വസ്തുക്കൾ, അച്ചാർ, പാനീയങ്ങൾ എന്നിവ വിൽക്കുന്ന 15-ഓളം കച്ചവടകേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

കാവതികളം, ചങ്കുവെട്ടി, പാലത്തറ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്തു കടകൾക്ക് നോട്ടീസ് നൽകി.

അളവിലധികം സുർക്കയും കെമിക്കൽസും അടങ്ങിയതിനാൽ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന പൂർണമായും നിരോധിച്ചു.

നഗരസഭാ ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ സാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഹുസൈൻ, ഷബീർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. വേനൽക്കാലമായതിനാൽ മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള രോഗസാധ്യതയും കൂടി കണക്കിലെടുത്തുള്ള പരിശോധന വരുംദിവസങ്ങളിൽ കർശനമാക്കുമെന്നും നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ സാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button