എസ് ഡി പി ഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ്: പൊന്നാനിയില്‍ പ്രതിഷേധം

പൊന്നാനി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റെന്നും വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമാണിതെന്നും. വ്യാജ കുറ്റങ്ങള്‍ ചുമത്തി ജനാധിപത്യ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുക എന്നത് മര്‍ദ്ദക ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമാണെന്നും പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞൻ ബാവ പറഞ്ഞു. കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്നു വന്ന പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയോട് ഭരണകൂടം അസഹിഷ്ണുത പുലര്‍ത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അറസ്റ്റെന്നും. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കും ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ സമര്‍പ്പണത്തോടെയും പൂര്‍ണ്ണ മനസ്സോടെയും പോരാടാന്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റാഫി പാലപ്പെട്ടി, ശിഹാബ് വെളിയങ്കോട്, അസ്ലം പുറങ്ങ്, സഹീര്‍, റിഷാബ്, സക്കീര്‍ പി.പി, മുത്തലിബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
