സമസ്ത പ്രതിനിധികള്‍ ശഹബാസിന്റെ വീട് സന്ദര്‍ശിച്ചു

കോഴിക്കോട്: സഹപാഠികളുടെ ക്രൂര മര്ദ്ദനത്തിനിരയായി മരണപ്പെട്ട എളേറ്റില് എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്ത്ഥി ശഹബാസിന്റെ വീട് സമസ്ത പ്രതിനിധികള് സന്ദര്ശിച്ചു.
താമരശ്ശേരിക്കു സമീപം ചുങ്കത്ത് നിര്മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തുള്ള തറവാട്ടു വീട്ടിലാണ് ശഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാലും മാതാവും സഹോദരങ്ങളും താമസിക്കുന്നത്. പ്രസ്തുത വീട്ടിലാണ് നേതാക്കള് സന്ദര്ശനം നടത്തിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് ജനറല് മാനേജര് കെ. മോയിന്കുട്ടി മാസ്റ്റര്, എസ്.കെ.എസ്.
എസ്.എഫ് സംസ്ഥാന ജനറല് സെക്രട്ടറി ഒ.പി.എം. അശ്റഫ് മൗലവി, എസ്.എം.എഫ് ജില്ലാ ജനറല് സെക്രട്ടറി സലാം ഫൈസി മുക്കം, ഓര്ഗനൈസര് നൂറുദ്ദീന് ഫൈസി മുണ്ടുപാറ, എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്ബര് അലി അക്ബര് മുക്കം, ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് മിര്ബാത്ത് തങ്ങള് തുടങ്ങിയവരാണ് സന്ദര്ശനം നടത്തിയത്. നേതാക്കള് പ്രത്യേക പ്രാര്ത്ഥന നടത്തുകയും സമാശ്വാസസഹായം നല്കുകയും ചെയ്തു.
