KUTTIPPURAM
കേരള പോലീസ് പിടികൂടി ആസാമിന് കൈമാറിയ പ്രതി ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടു’സംഭവം കുറ്റിപ്പുറത്ത് വച്ച്

കുറ്റിപ്പുറം :ആസാമിൽ ഒരാളെ വെടിവെച്ച് കേരളത്തിലേക്ക് മുങ്ങിയ പ്രതിയെ കണ്ണൂർ ചക്കരക്കൽ പോലീസ് പിടിച്ച് ആസാം പോലീസിന് കൈമാറി. നാട്ടിലേക്ക് കൊണ്ടുപോകും വഴി വെസ്റ്റ് കോസ്റ്റ് ട്രൈനിൽ നിന്ന് കുറ്റിപ്പുറത്ത് വച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുഴ കടന്ന് കൂടല്ലൂർ പ്രദേശത്തേക്ക് കടന്നതായാണ് എന്നതാണ് പ്രാഥമിക വിവരം. കയ്യിൽ കയ്യാമവും ഉണ്ട്.കാണുന്നവർ ഉടൻ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു
