VATTAMKULAM
കോടി വൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നടന്നു

എടപ്പാൾ: സമഗ്ര ഫലവൃക്ഷ കൃഷി പദ്ധതിയുടെ ഭാഗമായി കോടി വൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് നിർവഹിച്ചു. വട്ടംകുളം കൃഷിഭവനിൽ നടന്ന പരിപാടിയിൽ കൃഷി ഓഫീസർ ആർ. വിഷ്ണു അധ്യക്ഷൻ ആയിരുന്നു .പ്ലാവ്, മാവ്, റമ്പുട്ടാൻ, പേരക്ക തൈകൾക്ക് പുറമെ വാഴക്കന്ന് വിതരണവും നടത്തി.
