crimeKERALA

ഷഹബാസിന്‍റെ കൊലപാതകം; ഒരു വിദ‍്യാർഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ‍്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ ഒരു വിദ‍്യാർഥിയെ കൂടി പിടിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. പത്താം ക്ലാസ് വിദ‍്യാർഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ വിദ‍്യാർഥിയും സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയെ വിശദമായി ചോദ‍്യം ചെയ്യും. ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ വിദ‍്യാർഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

https://chat.whatsapp.com/G9irAD3DGQo1wSUQdYFa8h

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button