എടപ്പാള്‍ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു

എടപ്പാൾ:എടപ്പാൾടൗൺബ്യൂട്ടിഫിക്കേഷൻ്റെ ഭാഗമായി എടപ്പാൾ,വട്ടംകുളം ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ, മിനി ഹൈമാക്സ് വിളക്കുകൾ സ്ഥാപിച്ചതിൻ്റെ സ്വിച്ച്ഓൺ കർമ്മം എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എംഎ നജീബ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വൈകീട്ട് 7 മണിക്ക് പഞ്ചായത്തു പ്രതിനിധികളായ എ. ദിനേശൻ, ടി.വി. പ്രകാശൻ, എം.കെ.എം. ഗഫൂർ, എ. കുമാരൻ, ഇ.എസ്. സുകുമാരൻ, കാം SEO ബിനേഷ് ശ്രീധർ എന്നിവർ സംസാരിച്ചു. സ്പോൺസർഷിപ്പിലൂടെ കാം ഡിജിറ്റൽ ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും KAM INNOVATION എന്ന സ്ഥാപനവുമാണ് എടപ്പാളിലെ സുമനസ്സുകളായ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് ടി പ്രവർത്തികൾ നിർമ്മിച്ച് നൽകുന്നത്. തുടർ നിർമ്മാണ പ്രവർത്തികൾ എടപ്പാൾ ടൗണിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങളിലും, മേൽപ്പാലത്തിലും തൂണുകളിലും മാലിന്യങ്ങൾ മുക്ത അറിയിപ്പ് ബോർഡുകൾ, സ്ഥലനിർണ്ണയ ദിശാബോഡുകൾ പ്രധാന സ്ഥലങ്ങളിൽ ക്യാമകൾ സ്ഥാപിക്കൽ, നാല് റോഡിൻ്റെ ഇരുവശങ്ങളിലും, നടുവട്ടം, വട്ടംകുളം, മാണൂർ സെൻ്ററിലും തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തികളും ഉടൻ പൂർത്തീകരിക്കും.
