MALAPPURAM

ജീവിക്കാനുള്ള അവകാശത്തേക്കൾ വലുതാണോ പരീക്ഷ എഴുതാനുള്ള അവകാശം -പി.എം.എ. സലാം

മലപ്പുറം: പത്തു ​കൊല്ലത്തെ ദുർഭരണത്തിന്‍റെയും ഭരിക്കാൻ അറിയാത്തതിന്‍റെയും കെടുതിയാണ് കേരളം അനുഭവിക്കുന്നതെന്ന്​ മുസ്‍ലിം ലീഗ്​ ജനറൽ സെക്രട്ടറി പി.എം.എ. സലാം. താമരശ്ശേരിയിലെ ഷഹബാസ്​ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട്​​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടുറോഡിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയവനെ പരീക്ഷ എഴുതിക്കാനാണ്​ തിടുക്കം. ഒരു മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തിനേക്കാൾ വലുതാണോ​ പരീക്ഷ എഴുതാനുള്ള അവകാശ​മെന്നും പി.എം.എ സലാം ചോദിച്ചു.

മരിച്ചവനും അവന്‍റെ കുടുംബത്തിനും അവകാശങ്ങളില്ലേ. ഇക്കൊല്ലം പരീക്ഷ എഴുതിയിട്ടില്ലെങ്കിൽ അടുത്ത വർഷം എഴുതാമല്ലോയെന്നും സലാം ചോദിച്ചു. കുട്ടികളുടെ ക്വട്ടേഷൻ ബന്ധവും രക്ഷിതാക്കളുടെ പാർട്ടി ബന്ധവുമെല്ലാം ഇപ്പോൾ പുറത്തുവരികയാണ്​. പിഞ്ചുകുട്ടികൾ വരെ ലഹരി ഉപയോഗിക്കുന്ന നാടായി കേരളം മാറി​. സ്കൂൾ കുട്ടികൾ ചേരിതിരിഞ്ഞ് ഗുണ്ടായിസം കാണിക്കുന്നത്​ നിത്യസംഭവമാണ്​. ക്രിമിനലുകളെ സംരക്ഷിക്കാനുള്ള പൊലീസ് ജാഗ്രതയാണ് കേരളത്തിൽ കാണുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button