CHANGARAMKULAM
പ്രതിരോധ കലകളിൽ കഴിവ് തെളിയിച്ചവരെ കെഎംസിസി അനുമോദിച്ചു.

ചങ്ങരംകുളം :ചെറവല്ലൂരിൽ പ്രതിരോധ കലകളിൽ പ്രാവീണ്യം തെളിയിച്ച് ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ പെൺകുട്ടികളെ അനുമോദിച്ചു.ലൈബ കദീജ, ഫാത്തിമ മിസ്ബ, ആമിന തൻഹ എന്നിവരെയാണ് ചെറവല്ലൂർ വേൾഡ് കെ എം സി സി ഉപഹാരം നൽകി ആദരിച്ചത് .പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സുബൈർ കൊട്ടിലിങ്ങൾ,അബുദാബി KMCC പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി സി നസീർ ബാബു, KMCC മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നിസാർ ചെറുവല്ലൂർ,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാഫി,ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കാജാഞ്ചി ഹമീദ് ഇ , ശാഖ ഭാരവാഹികളായ റഫീഖ് വാഴമലയിൽ, മുഹമ്മദ് ബിഷർ, റഷീദ് പി വി , ബക്കർ സി ആമയം,സാദിക്ക് ആമയം തുടങ്ങിയവർ പങ്കെടുത്തു
