MALAPPURAM

ലഹരി തിരിച്ചറിവുകളെ നഷ്ടപ്പെടുത്തുന്നു -ഖലീൽ അൽ ബുഖാരി.

മലപ്പുറം : ലഹരിയും ധനാർത്തിയും മനുഷ്യന്റെ തിരിച്ചറിവുകളെ നഷ്ടപ്പെടുത്തുകയാണെന്നും സമൂഹം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സംസ്കാരശൂന്യമായ ഭാവിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നും കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ നിന്നുള്ള വിജയികൾക്കുള്ള സ്കോളർഷിപ്പ്, മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണ സംഗമം ‘സ്മാർട്ട് ഇവന്റസ്-2025’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം വെസ്റ്റ് ജില്ലയിൽനിന്നും മലപ്പുറം ഈസ്റ്റ് ജില്ലയിൽ നിന്നുമുള്ള വിജയികൾക്ക് പ്രതിഭാപുരസ്കാരങ്ങൾ വിതരണംചെയ്തു.

പ്രൊഫ. എ.കെ. അബ്ദുൽഹമീദ് അധ്യക്ഷത വഹിച്ചു.

കെ.പി.എച്ച്. തങ്ങൾ, അബ്ദുറഹ്‌മാൻ ഫൈസി വണ്ടൂർ, പ്രൊഫ. കെ.എം.എ. റഹീം, സി.പി. സൈതലവി, മുസ്തഫ കോഡൂർ, യാഖൂബ് ഫൈസി, ഇബ്രാഹിം ബാഖവി മേൽമുറി, ഡോ. ഉമറുൽ ഫാറൂഖ് കോട്ടുമല, മുഹമ്മദലി മുസ്‍ലിയാർ, എ.കെ. കുഞ്ഞീതു മുസ്‍ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുസ്സമദ് യൂണിവേഴ്സിറ്റി ക്ലാസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button