VELIYAMKODE

വെളിയങ്കോട് പഞ്ചായത്ത് ഹ്യദ്യം 2025 കാൻസൻ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് കാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു .ഹൃദ്യം 2025 എന്ന പേരിൽ ഗ്രാമ പഞ്ചായത്തിൻ്റെയും , കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ എം.വി. ആർ . കാൻസർ സെൻ്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ .രേണുക ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി കാൻസറിൻ്റെ അതിജീവിക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും വേണ്ടി എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടൽ ഷംസു അധ്യക്ഷത വഹിച്ചു.മുഖ്യാഥിതിയും , എം. വി.ആർ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓൺകോളജി വിഭാഗം തലവൻ ഡോ: നിർമ്മൽ പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് , ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് , ഗ്രാമ പഞ്ചായത്ത് അംഗം ഹുസൈൻ പാടത്തകായിൽ തുടങ്ങിയവർ സംസാരിച്ചു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:ജസീന ഹമീദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷാജി .വി നന്ദിയും പറഞ്ഞു.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വാർഡുകൾ തോറും നടത്തിയ സർവ്വേ വഴി കണ്ടെത്തിയ പ്രാഥമിക പരിശോധനകൾ നടത്തിയവരിൽ നിന്നും റജിസ്റ്റർ ചെയ്തവരിൽ നിന്നുമായി 170 ൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു .ഇവരിൽ പരിശോധന വഴി ടെസ്റ്റുകൾ വേണ്ടവർക്ക് മാമോഗ്രാം ,പാപ്സ്പിയർ തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ വെച്ച് നടത്തുകയും ചെയ്തു .പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അറിയിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button