KERALA

റമദാൻ മാസപ്പിറവി: ഇമാമുമാരുടെ യോഗം ശനിയാഴ്ച.

തിരുവനന്തപുരം: ചന്ദ്രപ്പിറവി ദർശനത്തിന്‍റെ അടിസ്ഥാനത്തില്‍ റമദാൻ മാസപ്പിറവി സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ശനിയാഴ്ച വൈകീട്ട് 6.30ന് പാളയം ജുമാമസ്‌ജിദില്‍ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി അറിയിച്ചു. അന്നേദിവസം മാസപ്പിറവി കാണുന്നവർ 0471- 2475924, 9605361702, 9847142383 എന്നീ നമ്ബറുകളില്‍ അറിയിക്കണം.

കൂടാതെ, വലിയ ഖാദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകീട്ട് 6.30ന് മണക്കാട് വലിയപള്ളിയില്‍ യോഗം നടക്കുമെന്ന് കേരള ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവിയും മണക്കാട് വലിയപള്ളി ജമാഅത്ത് പ്രസിഡന്‍റ് മോഡേണ്‍ അബ്ദുല്‍ ഖാദറും അറിയിച്ചു.

ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ അന്നേദിവസം സൂര്യാസ്തമയത്തോടെ മാസപ്പിറവി കാണുന്നവര്‍ 9447304327, 9447655270, 9745682586 എന്നീ നമ്ബറുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി.എം. അബ്ദുല്ലാ മൗലവി, നായിബ് ഖാദിമാരായ കെ.കെ. സുലൈമാന്‍ മൗലവി, എ. ആബിദ് മൗലവി എന്നിവരും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button