‘സോപാനാമൃതം 2025’സാംസ്കാരിക സമ്മേളനവും 51 പേരുടെ സോപാന സംഗീതവും ഞായറാഴ്ച നടക്കും.

എടപ്പാൾ:വട്ടംകുളം പെരിയപ്പുറം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി സോപനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍51 പേരുടെ സോപാനസംഗീതം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് തലക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തും.പഞ്ചവാദ്യകുലപതി കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, തന്ത്രശാസ്ത്രവിശാരദ്അണ്ടലാടി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കലാശ്രീ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാര്‍, മേളകലാരത്‌നം സന്തോഷ് കൈലാഷ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. സിനിമാ പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വനാഥ്, സോപാന സംഗീത കലാകാരി ആനമങ്ങാട് ഗിരിജ ബാലകൃഷ്ണന്‍, കഥാപ്രസംഗം കലാകാരി ഭാസുര, ഇടയ്ക്ക കലാകാരന്‍ സുജിത്ത് കോട്ടോല്‍, സിനിമാ നിര്‍മാതാവ് ചട്ടിക്കല്‍ മാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് നേടിയവരെ ആദരിക്കും.സംഘാടക സമിതി ചെയര്‍മാന്‍ കുറുങ്ങാട്ട് മന വാസുദേവന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ പരിയപ്പുറം,ഭാസ്‌കരന്‍ വട്ടംകുളം,സേപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം ഡയറക്ടര്‍ സന്തോഷ് ആലങ്കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
