സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : വിദ്യാർത്ഥിത്വം, സഹവർത്തിത്വം എന്നതിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കൂടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തലോടെ എടപ്പാൾ നടുവട്ടം നാഷണൽ ഐടിഐ യിൽ വിദ്യാർത്ഥികളും അധ്യാപകരുമായി 37 പേർ രക്തദാനം നിർവഹിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂകുമായി ചേർന്ന് റീജിയണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻറർ പെരിന്തൽമണ്ണയുടെ സഹകരണത്തോടെയാണ് കോളേജിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. വിദ്യാർഥികളും അദ്ധ്യാപകരുമായി 50പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 24 ആദ്യ രക്തദാതാക്കൾ ഉൾപ്പെടെ 37 പേരാണ് ജീവദാനം നിർവ്വഹിച്ചത്.
സ്ഥിരം സന്നദ്ധ രക്തദാതാവായ പ്രിൻസിപ്പാൾ ശ്രീ അർജുൻ ടി. എസ് -ന്റെ പ്രത്യേക താൽപ്പര്യ പ്രകാരം വിദ്യാർത്ഥികൾ രക്തദാന ത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനും പ്രക്രിയ അടുത്തറിയുന്നതിനും വേണ്ടിയാണ് സ്ഥാപനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ക്യാമ്പിന് കോളേജ് പ്രിൻസിപ്പാൾ അർജുൻ ടി. എസ് അധ്യാപകരായ ഗോപകുമാർ, നിഖിൽ, ശ്രീനിവാസൻ,
എന്നിവരും വിദ്യാർത്ഥികളും ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ് നടുവട്ടം, അലിമോൻ പൂക്കറത്തറ, നൗഷാദ് അയങ്കലം, അലി ചേക്കോട്, ഏയ്ഞ്ചൽസ് വിങ് ഭാരവാഹികളായ അനീഷ ഫൈസൽ,ദിവ്യ പ്രമോദ്
ലെമ ഫൈസൽ എന്നിവരും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ നാഷണൽ ഐ ടി ഐ ക്കുള്ള ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ബിഡികെ ഭാരവാഹികൾ പ്രിൻസിപ്പാളിന് കൈമാറി.
