സ്ഥാപകൻ’: പ്രൊമോ വീഡിയോ സ്വിച്ച് ഓൺ നടത്തി

കോട്ടയ്ക്കൽ : ആര്യവൈദ്യശാലാ ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആര്യവൈദ്യശാലാ ജീവനക്കാർ അഭിനയിക്കുന്ന ‘സ്ഥാപകൻ’ എന്ന നാടകത്തിന്റെ പ്രൊമോ വീഡിയോയുടെ സ്വിച്ച് ഓൺ ട്രസ്റ്റി പി. രാഘവ വാരിയർ നിർവഹിച്ചു.
ആര്യവൈദ്യശാലാ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാരിയരുടെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളും മുഹൂർത്തങ്ങളും കോർത്തിണക്കി സാഹിത്യനിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപലാനാണ് നാടകം രചിച്ചത്.
രംഗപാഠം, സംവിധാനം എന്നിവ നിർവ്വഹിച്ചത് ഇ.വി. ഹരിദാസും. മാർച്ച് നാലിന് രാത്രി ഏഴിന് കോട്ടയ്ക്കൽ കൈലാസമന്ദിര പരിസരത്തുവെച്ചാണ് നാടകം അരങ്ങേറുന്നത്.
ചടങ്ങിൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, സി.ഇ.ഒ.കെ. ഹരികുമാർ, ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ഡോ. പി. രാംകുമാർ, ജോയിന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) യു. പ്രദീപ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി. എസ്. മാധവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
