EDAPPAL

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഭക്തിസാന്ദ്രമായി നടന്നു.

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രിയോട് അനുബന്ധിച്ചു രാവിലേ അഷ്ടദ്രവ്യ മഹാഗണപതിഹോമം മഹാമൃത്യുഞ്ചയഹോമം സർപ്പപൂജ ,നാവോറുപാടൽ,പറ നിറപ്പ്,അന്നദാനം കളമെഴുത്ത് ,മഹാദീപാരാധന,ലക്ഷംദീപസമർപ്പണം,അത്താഴപൂജ,ശ്രീഭൂതബലി,,അത്യപൂർവമായ വേട്ടക്കരന് കളംപാട്ട് ,ഭഗവത് സേവ,തായമ്പക,മുല്ലക്കൽപ്പാട്ട്,മേളം, കളംപൂജ, കളംപാട്ട് 1008 നാളികേരം ഉടക്കൽ എന്നിവയ്ക്കു ക്ഷേത്രം മേൽശാന്തി പി. എം.മനോജ്‌ എംബ്രാന്തിരി, . പി. എം ശ്രീരാജ് എംബ്രാന്തിരി,ക്ഷേത്രം തന്ത്രി കെ. ടി. നാരായണൻ നമ്പൂതിരി എന്നിവർ പൂജകൾക്കു മുഖ്യ നേതൃത്വം നൽകി.രാത്രി 10:30ന് കർണാടക സംസ്ഥാനത്തിന്റെ വിശ്വപ്രസിദ്ധിയാർജിച്ച തനത് കലാരൂപം യക്ഷഗാനം അവതരണം ഉണ്ടായി.ലക്ഷംദീപം ക്ഷേത്രം മേൽശാന്തി മനോജ്‌ എംബ്രാന്തിരി ഭദ്രദീപം കൊളുത്തി തുടർന്ന് ഭക്തജനങ്ങളും പങ്കാളികൾ ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button