AmsakacheryEDAPPALMALAPPURAM

ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് & സയൻസസ് ഉദ്ഘാടനം നടന്നു .

എടപ്പാൾ : യുജിസി അംഗീകൃത യൂനിവേഴ്‌സിറ്റികളുടെ ഡിഗ്രി പാരമെഡിക്കൽ, മാനേജ്മെൻ്റ് കോഴ്സുകളും നഴ്സിംഗ് അടക്കമുള്ള ഡിപ്ലോമ കോഴ്സുകളുമായി എടപ്പാൾ അംശകച്ചേരിയിൽ ആരംഭിച്ച ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് ആൻ്റ് സയൻസിൻ്റെ ഉദ്ഘാടനം ഡോ. കെടി ജലീൽ എംഎൽ എ നിർവ്വഹിച്ചു.
ആയുർവേദം ഉൾപ്പെടെയുള്ള ചികിത്സാ ശാഖകൾക്ക് വിദേശ രാജ്യങ്ങളിൽ അടക്കം ആധികാരികത ഉറപ്പുവരുത്താൻ റിസർച്ച് സെൻ്ററുകൾ ആരംഭിക്കണമെന്നും കൂടുതൽ കാര്യക്ഷമമായും ആധുനിക കാലഘട്ടങ്ങൾക്കനുസരിച്ച് പഠന സമയക്രമങ്ങളിലുൾപ്പെടെ കലാലയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രമുഖ മലയാള സാഹിത്യകാരനും ഗ്രന്ഥകാരനുമായ പി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
ആയുർഗ്രീൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ . സക്കരിയ കെ എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി മുനീറ നാസർ, ഗഫൂർ, ആയൂർഗ്രീൻ ഹോസ്പിറ്റൽസ് കോ-ഫൌണ്ടറും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഹബീബുള്ള, അൻസാർ കോളേജ് പ്രിൻസിപ്പൾ സജീവ് കെ, അഡ്മിനിസ്ട്രേറ്റർ കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
കോളേജ് സെൻ്റർ ഹെഡ് റഫീഖ് പി കെ സ്വാഗതവും കോളേജ് അഡ്മിനിസ്ട്രേറ്റർ ഷറഫുദ്ധീൻ വി എം നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും സോഷ്യൽ മീഡിയ ഫെയിം ഫെബിൻ കെ ടി നയിച്ച മ്യൂസിക്കൽ ബാൻ്റും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button