പഠനോത്സവം “വിദ്യായനം 2025” കുട്ടികളുടെ മികവാർന്ന പ്രകടനങ്ങളോടെ സംഘടിപ്പിച്ചു

ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പഠനോത്സവം “വിദ്യായനം 2025” കുട്ടികളുടെ മികവാർന്ന പ്രകടനങ്ങളോടെ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീ. മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. പ്രമോദ് അവുണ്ടി തറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിസ് രിയ സൈഫുദ്ദീൻ മുഖ്യാഥിതിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ മണികണ്ഠൻ മാഷ്, എസ് എം സി ചെയർമാൻ ശ്രീ.എം എ ലത്തീഫ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി. സാബിറ മുസ്തഫ എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു. PTA എക്സിക്യുട്ടീവ് അംഗം ശ്രീ .റഷീദ്, റംല മുസ്തഫ, SMC അംഗം ശ്രീമതി.ഫൗസിയ എന്നിവർ പങ്കെടുന്ന ചടങ്ങിന് എസ് ആർ ജി കൺവീനർ ശ്രീ പി കെ ശശികുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് നന്ദിയും പറഞ്ഞു. ഒരോ വിഷയാടിസ്ഥാനത്തിലും
കുട്ടികളുടെ അറിവുകളും കഴിവുകളും പുറത്തെടുക്കുന്ന രീതിയിലുള്ള നിരവധി പരിപാടികളോടെ പഠനോത്സവം സമാപിച്ചു.
