EDAPPAL

കിണറ്റിൽ വിഷം കലർത്തിയതായി പരാതി.

തട്ടാൻപടി പാമ്പാടി വാസുദേവന്റെ വീട്ടിലെ കിണറ്റിലെ വെള്ളത്തിനുണ്ടായ നിറവ്യത്യാസം. എടപ്പാൾ : തട്ടാൻപടിയിൽ കുടുംബം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കിണറ്റിൽ വിഷം കലക്കിയതായി പരാതി. തിങ്കളാഴ്ച ഉച്ചയോടെ ടാങ്കിൽ വെള്ളം കഴിഞ്ഞപ്പോൾ മോട്ടോർ അടിച്ചപ്പോഴാണ് വെള്ളത്തിന്റെ രൂക്ഷഗന്ധവും നിറംമാറ്റവും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അലക്കുയന്ത്രത്തിൽ ഈ വെള്ളമുപയോഗിച്ച് കഴുകിയ വസ്ത്രങ്ങൾക്കും ഇതേ ഗന്ധമായിരുന്നു. കിണറ്റിൽ പരിശോധിച്ചപ്പോഴാണ് കിണറിലെ വെള്ളമാകെ വെളുത്ത പാടയാൽ മൂടിയത് കണ്ടത്. കിണറ്റിൽനിന്ന്‌ വിഷത്തിന്റെ മണവുമുണ്ടായിരുന്നു. നെല്ലിനടിക്കുന്ന മരുന്നിന്റെ മണമാണുള്ളതെന്ന് വാസുദേവൻ പറഞ്ഞു. വീട്ടിൽ പത്തോളം അംഗങ്ങളുണ്ട്. ഞായറാഴ്ച രാത്രിയിലാവും സംഭവം നടന്നതെന്നാണ് സംശയം. അന്ന് രാത്രിയിൽ ടാങ്കുകൾ നിറച്ചിട്ടിരുന്നതിനാൽ വെള്ളം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചവരെ വിവരം വീട്ടുകാരറിഞ്ഞില്ല. ഇദ്ദേഹത്തിന്റെ പരാതി പ്രകാരം പൊന്നാനി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെള്ളത്തിന്റെ സാംപിൾ പരിശോധനയിൽ വിഷാംശം കലർന്നതായി കണ്ടെത്തിയെങ്കിലും ഏതിനമാണെന്നറിയാൻ വിശദപരിശോധന നടത്തണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button