MALAPPURAMPONNANI

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പദ്ധതി നിർവഹണത്തിലെ അഴിമതിക്കെതിരെ ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24ന് തിങ്കളാഴ്ച കാലത്ത് 9 മണി മുതൽ ജില്ല യുഡിഎഫ് ചെയർമാൻ പി.ടി. അജയ് മോഹനന്റെയും കൺവീനർ അഷറഫ് കോക്കൂരിന്റെയും നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സ്ഥാപക ദിനമായ മാർച്ച് 10 ന് കാലത്ത് മണ്ഡലത്തിലെ എല്ലാ ശാഖകളിലും പതാക ഉയർത്താനും വൈകുന്നേരം പഞ്ചായത്ത് തലത്തിൽ റമളാൻ സൗഹൃദ സംഗമവും ഇഫ്താർ മീറ്റും നടത്തുന്നതിനും തീരുമാനിച്ചു. റമളാൻ റിലീഫ് മണ്ഡലത്തിലെ എല്ലാ ശാഖ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തുന്നതിനും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് മണ്ഡലം തലത്തിൽ യാത്രയായപ്പ് നൽകുന്നതിനും തീരുമാനിച്ചു. സി. എച്ച് സെന്റർ ഫണ്ട്‌ സമാഹരണം വിജയിപ്പിക്കുവാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
ജനറൽ സെക്രട്ടറി സി എം യൂസഫ് അവതരിപ്പിച്ച വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് – ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.
വി. വി. ഹമീദ്, ടി.കെ.അബ്ദുൽ റഷീദ്, വി. മുഹമ്മദുണ്ണി ഹാജി, ടി.എ. മജീദ്, കെ. ആർ. റസാക്ക്,വി. പി. ഹസ്സൻ, ഷമീർ ഇടിയാട്ടയിൽ, ഷാനവാസ്‌ വട്ടത്തൂർ, എം. പി. നിസാർ, കെ. കെ. ബീരാൻകുട്ടി, മെഹമൂദ് കാടമ്പളാത്ത്, സുബൈർ ചെറുവല്ലൂർ, എം. കെ. അൻവർ, ഉമ്മർ തലാപ്പിൽ, കാട്ടിൽ അഷ്‌റഫ്‌, അഡ്വ : വി. ഐ. എം. അഷ്‌റഫ്‌, ടി. പി. മുഹമ്മദ്‌, ടി. കെ. അബ്ദുൽഗഫൂർ, കെ. സി. ശിഹാബ്, പി. കുഞ്ഞുമോൻ ഹാജി, ഷബീർ ബിയ്യം, ഇ. പി. ഏനു പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button