നാമ്പ് ‘ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാനം ഖാദി കോമ്പൗണ്ടിൽ വച്ച് നടന്നു.

എടപ്പാള്‍:തവനൂർ കെ എം ജി യു പി എസ് വിദ്യാർത്ഥികൾ തവനൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ‘നാമ്പ് ‘ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാനം ഖാദി കോമ്പൗണ്ടിൽ വച്ച് നടന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ് അധ്യക്ഷനായി.എടപ്പാൾ വിദ്യാഭ്യാസ ഉപജില്ല എ.ഇ.ഒ പി വി ഹൈദരലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മോഹൻ, പിടിഎ പ്രസിഡണ്ട് ടി എം പരമേശ്വരൻ, പ്രധാന അധ്യാപിക എസ്. ബിന്ദു എന്നിവർ സംസാരിച്ചു.മണ്ണിനെയും പ്രകൃതിയെയും അടുത്തറിയാനും കാർഷിക പാഠങ്ങൾ ജീവിതത്തിൽ പകർത്താനുമായി കൃഷിക്കു പരിപാലനത്തിനുമായി തികഞ്ഞ കാർഷിക ബോധത്തോടെ സോഷ്യൽ സർവീസ് സ്കീമിലെ വിദ്യാർത്ഥികൾ മണ്ണിലേക്ക് ഇറങ്ങി. പച്ചക്കറികൾ നട്ട് പരിപാലിച്ച് അവർ വിജയഗാഥ രചിച്ചു.ഓരോ ഘട്ടത്തിലും കൃത്യമായി നിർദ്ദേശങ്ങളും ആയി അധ്യാപകരും അവർക്ക് ഒപ്പം ചേർന്നു
