MALAPPURAM
തൃത്താലയിൽ കാറും ബസും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

തൃത്താല: ഞായറാഴ്ച രാവിലെ 6.45 നായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന കാറും, പൊന്നാനി പട്ടാമ്പി റൂട്ടിൽ ഓടുന്ന മുല്ലത്ത് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പട്ടാമ്പി ഗ്രീൻ പാർക്ക് താഴത്തേതിൽ ഒന്നര വയസ്സുകാരൻ ഹൈസിൻ ആണ് മരിച്ചത്
കാറിൽ ഉണ്ടായിരുന്ന പട്ടാമ്പി സ്വദേശികളായ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പട്ടാമ്പി കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തൃത്താല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
