കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിന്റെ സമീപം മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിന്റെ അടുത്തുള്ള ക്വാർട്ടേഴ്സിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി, മനീഷിന്റെ അമ്മ ശകുന്തള അഗർവാൾ എന്നിവരുടെ മൃതദേഹം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു മൃതദേഹങ്ങൾ തൂങ്ങിയ നിലയിലും അമ്മയുടെ മൃതദേഹം ബെഡിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തിൽ കൂടുതൽ പഴക്കമുള്ളതായി കരുതുന്നു.
മനീഷ് ഒരാഴ്ച ലീവിൽ ആയിരുന്നു. ലീവ് കഴിഞ്ഞു അഞ്ചു ദിവസം പിന്നിട്ടിട്ടും കാണാത്തതിനെ തുടർന്നാണ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റൂം തുറക്കാനുള്ള ശ്രമം നടത്തുകയാണ് ചവിട്ടി തുറക്കുകയായിരുന്നു പൊലീസ്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി ബന്ധം സൂക്ഷിച്ചിരുന്നവരായിരുന്നില്ല എന്നും പ്രദേവാസികള്‍ പറഞ്ഞു.
