KERALA

സെക്രട്ടറിയേറ്റിനുമുന്നിൽ ഇന്ന് ആശവർക്കർമാരുടെ മഹാസംഗമം;സമരം 11ാം ദിവസം.

സമരത്തിനെതിരെ നല്‍കിയ
കോടതിയലക്ഷ്യ ഹരജി
ഹൈകോടതി ഇന്ന്
പരിഗണിക്കും
തിരുവനന്തപുരം: ഓണറേറിയം
വർധിപ്പിക്കുക, പെൻഷൻ
ആനുകൂല്യം നൽകുക തുടങ്ങിയ
ആവശ്യങ്ങൾ ഉന്നയിച്ച്
സെക്രട്ടറിയേറ്റിനു
മുന്നിൽ ആശ വർക്കർമാർ
നടത്തുന്ന സമരം 11ാംദിവസത്തിൽ. ഇന്ന്ആശവർക്കർമാരുടെ മഹാസംഗമം
നടക്കും.സംസ്ഥാനത്തമുഴുവൻആശാവർക്കർമാരോടും
സമരത്തിന് എത്താനാണ് സമര
സമിതി ആഹ്വാനം
ചെയ്തിരിക്കുന്നത്.
ആവശ്യങ്ങൾ അംഗീകരിക്കും
വരെ സമരം ശക്തമായിതുടരുമെന്ന്കേരളആശഹെൽത്ത് വർക്കേഴ്സ്
അസോസിയേഷൻ അറിയിച്ചു.അതിനിടെ, രണ്ടുമാസത്തെ
കുടിശ്ശികഅനുവദിച്ചും,ഓണറേറിയത്തിനുള്ളമാനദണ്ഡങ്ങൾ ഒഴിവാക്കിയും
ആരോഗ്യവകുപ്പ് സമരത്തിൽ
അനുനയനീക്കം
നടത്തിയെങ്കിലും
വിജയിച്ചിരുന്നില്ല.
ഓണറേറിയം വർധിപ്പിക്കാതെ
മുന്നോട്ടുപോകാനാകില്ലഎന്നാണ് ആശ വർക്കർമാരുടെ
നിലപാട്. ഇന്നുമുതൽ സമരംകൂടുതൽ ശക്തമാകുമെന്നും
ആശ വർക്കർമാർ അറിയിച്ചു.ഇതിനിടെ
സെക്രട്ടേറിയേറ്റിനു
മുന്നില്‍ ആശ
വര്‍ക്കര്‍മാര്‍
നടത്തുന്ന രാപ്പകല്‍
സമരത്തിനെതിരെ നല്‍കിയകോടതിയലക്ഷ്യ ഹരജി
ഹൈകോടതി ഇന്ന്
പരിഗണിക്കും. ചീഫ്
ജസ്റ്റിസ് നിതിന്‍ ജംദര്‍,ജസ്റ്റിസ് എസ്. മനുഎന്നിവര്‍ഉള്‍പ്പെട്ട
ഡിവിഷന്‍ബെഞ്ചാണ്കോടതിയലക്ഷ്യ ഹരജിപരിഗണിക്കുന്നത്.കോണ്‍ഗ്രസ് നേതാവ് രമേശ്
ചെന്നിത്തലയുംആശ
വര്‍ക്കര്‍മാരുടെസംഘടനാനേതാക്കളുമാണ് ഹര്‍ജിയിലെ
എതിര്‍കക്ഷികള്‍. സമരംഉദ്ഘാടനം ചെയ്ത രമേശ്
ചെന്നിത്തലയ്ക്കും ആശാവര്‍ക്കര്‍മാരുടെനേതാക്കള്‍ക്കുമെതിരെകോടതിയലക്ഷ്യനടപടിസ്വീകരിക്കണമെന്നാണ്ഹര്‍ജിയിലെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button