ഗ്രാമിന് 8000 കടന്നു സ്വർണ്ണവില

കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിനവും മുകളിലേക്ക് കുതിച്ച് സ്വര്‍ണവില. വിവാഹ സീസണ് ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പൊന്നിന്റെ വില കൂടുന്നത്. ഡോളറിനെതിരെ രൂപ ദുര്‍ബലപ്പെടുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവും ആഭ്യന്തര വിപണിയിലെ സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ തന്നെ 8000 രൂപയില്‍ അധികം ചെലവാകുന്ന സ്ഥിതിയാണ്. ഇന്നലെ 7970 ആയിരുന്നു ഗ്രാം പൊന്നിന്റെ വിലയെങ്കില്‍ ഇന്ന് അത് 8035 ല്‍ എത്തി. സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഗ്രാം വില 8000 കടക്കുന്നത്. ഫെബ്രുവരി 11 നാണ് ആദ്യമായി ഗ്രാമിന് 8000 എന്ന നിരക്ക് സ്വര്‍ണം മറികടക്കുന്നത്.
ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 8060 ല്‍ ആയിരുന്നു സ്വര്‍ണം അന്ന് വ്യാപാരം നടത്തിയിരുന്നത്. ഫെബ്രുവരി 10 ന് 8010 ആയിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അതേസമയം പവന് 520 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 64000 എന്ന മാന്ത്രികസംഖ്യയിലേക്ക് തിരികെ കയറിയിരിക്കുകയാണ് പവന്‍വില. ഇന്ന് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 64280 രൂപയാണ് ചെലവ്.
ഫെബ്രുവരി 11 ന് രേഖപ്പെടുത്തിയ പവന് 64480 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിന് വെറും 200 രൂപ മാത്രം കുറവിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്. മൂന്ന് ദിവസത്തെ സ്ഥിതിയാണെങ്കില്‍ അധികം വൈകാതെ സ്വര്‍ണവില റെക്കോഡ് തകര്‍ക്കും. അതേസമയം ഒരു പവന് സ്വര്‍ണത്തിന്റെ വിലയാണ് 64280.
സ്പോൺസർ ചെയ്യുന്നത്
*മെജസ്റ്റിക് ജ്വല്ലറി*
*തിരൂർ*
➖➖➖➖➖➖➖➖➖
ജില്ലയിലെ വാർത്തകളോടൊപ്പം ദേശീയ അന്തർദേശീയ വാർത്തകളും തൊഴിലവസരങ്ങളും നേരത്തെ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക
