കൊള്ള മുതലില്‍ നിന്നു 2.94 ലക്ഷം എടുത്ത് റിജോ സഹപാഠിയുടെ കടം വീട്ടി! പണവുമായി സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍; ചോദ്യങ്ങള്‍ക്ക് പല മറുപടി

തൃശൂർ : ചാലക്കുടി പോട്ടയില്‍ ബാങ്കില്‍ നിന്നു 15 ലക്ഷം കവർന്ന പ്രതി റിജോ ആന്റണി ഇതില്‍ 2.94 ലക്ഷം നല്‍കിയത് അന്നനാട് സ്വദേശിയായ സഹപാഠിക്ക്.ഇയാളില്‍ നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നല്‍കിയത് എന്നാണ് വിവരം. റിജോ പിടിയിലായതു കണ്ട് ഇയാള്‍ ഞെട്ടി. പിന്നാലെ പണവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ അതു തിരികെ പൊലീസിനെ എല്‍പ്പിച്ചു. മോഷണ മുതലാണ് റിജോ തനിക്കു തന്നതെന്നു സഹപാഠിക്ക് അറിയില്ലായിരുന്നു.
റിജോയെ ഇന്ന് വീട്ടിലും ബാങ്കിലുമെത്തി തെളിവെടുപ്പ് നടത്തും. ഇന്ന് കോടതിയിലും ഹാജരാക്കും.
റിജോ ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടികള്‍ പറയുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. വിശദമായി ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പൊലീസ് വ്യക്തമാക്കി. പണം എന്തു ചെയ്തു, സഹായത്തിനു മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരണം.
49 ലക്ഷം രൂപ കടമുണ്ടെന്നും ഇതു വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നു 2.94 ലക്ഷം രൂപയെടുത്തു കടം വീട്ടിയെന്നു റിജോ മൊഴി നല്‍കിയിരുന്നു. ഈ പണമാണ് സഹപാഠി പൊലീസിനെ തിരിച്ചേല്‍പ്പിച്ചിരിക്കുന്നത്.
