India

ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടർ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്

പുലർച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്ബാടും ഭൂചലനത്തിന്റെ പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ പ്രകമ്ബനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്ബ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button