KERALA

ഇളയ മകൻ മരിച്ച്‌ ആറ് മാസമായപ്പോഴേക്കും മൂത്ത മകനെയും മരണം കവര്‍ന്നെടുത്തു; രണ്ട് മക്കളും നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ മാതാപിതാക്കള്‍

ആലപ്പുഴ(മാന്നാർ): മാന്നാർ കുട്ടമ്ബേരൂർ മാടമ്ബില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ (രാജ് ഭവൻ) രാജേഷ് കുമാറും ഭാര്യ രാജി രാജേഷും തങ്ങളുടെ രണ്ട് മക്കളും നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ്.

തങ്ങള്‍ക്ക് തുണയാകേണ്ട മക്കള്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചതോടെ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ചിന്തയിലാണ് ഇരുവരും. ഇവരുടെ മൂത്തമകൻ രാം രാജ് (ജിത്തു-27) ശനിയാഴ്ച ആറൻമുളയില്‍ ബസുമായി പിക്കപ്പ്‌ വാൻ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്നു. രാം രാജിന്റെ സഹോദരൻ പൃഥ്വിരാജ് എട്ടുമാസം മുൻപാണ് ചെന്നിത്തലയില്‍ ബൈക്കപകടത്തില്‍ മരിച്ചത്.

2024 ജൂലായ് ഏഴിനു വൈകീട്ട് 7.30-ന് ചെന്നിത്തല വാഴക്കൂട്ടം കടവില്‍ സുഹൃത്തിനൊപ്പം യാത്രചെയ്യവേ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലായ് 10-ന് പൃഥ്വിരാജ് മരിച്ചു. ഇളയമകന്റെ വേർപാടിന്റെ ദുഃഖത്തില്‍

കഴിയുമ്ബോഴാണ് മൂത്ത മകന്റെയും ദാരുണാന്ത്യം. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡില്‍ രാം രാജ് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ബസുമായി ഇടിച്ചാണ് അപകടം.

വാനിലെ ഡ്രൈവർ കാബിനും സ്റ്റിയറിങ് വീലിനും ഇടയില്‍ കുടുങ്ങി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. രാം രാജിനെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് ഉപകരണം പ്രവർത്തിപ്പിച്ചു പുറത്തെടുക്കുകയായിരുന്നു. മൂത്തമകൻകൂടി നഷ്ടപ്പെട്ട കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടത്തിലാണ് ബന്ധുക്കള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button