ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ പൊന്നാനിയിൽ കത്തിച്ചു

പൊന്നാനി : ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പൊന്നാനിയിൽ പ്രതിഷേധ പ്രകടനവും ഭരണഘടന വിരുദ്ധമായ ഭേദഗതി ബില്‍ കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കുഞ്ഞൻ ബാവ മാസ്റ്റർ സംസാരിച്ചു. സമൂഹത്തിന്റെ പൊതു നന്മ പ്രതീക്ഷിച്ചുകൊണ്ട് ഒരു വിശ്വാസി അവന്റെ ഇഷ്ടപ്പെട്ടതിൽ നിന്നും ദൈവ പ്രീതി
കാംക്ഷിച്ചുകൊണ്ട് നൽകിയ സ്വത്താണ് വഖഫ് എന്നത്. അത് ഒരു സുപ്രഭാതത്തിൽ ആർ, എസ്, എസ് അജണ്ടയാക്കി പൂർവികർ നൽകിയ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് മുതിരുന്നതെന്നും എന്ത് വില കൊടുത്തും അതിനെ എതിർക്കുക തന്നെ ചെയ്യുമെന്നും കുഞ്ഞൻ ബാവ മാസ്റ്റർ പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭരണഘടന ഭേദഗതി ബില്ലിൽ വലിയ രീതിയിലുള്ള ചതിയാണ് നടക്കാൻ പോകുന്നതെന്നും കുഞ്ഞൻ ബാവ മാസ്റ്റർ കൂട്ടിച്ചേർത്തു. ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് മണ്ഡലം ജോ. സെക്രട്ടറി റിഷാബ് പ്രതിഷേധത്തിന് തുടക്കം കുറിച്ചു. മുനിസിപ്പൽ പ്രസിഡൻ്റ് സക്കീർ, സക്രട്ടറി മുത്തലിബ്, ജമാലുദ്ധീൻ, ജമാൽ, സത്താർ, ദുൽഖർ, ഖാദർ, എന്നിവർ പങ്കെടുത്തു.
