ബിപിന്‍ റാവത്തിന്റെ അപകട മരണം: പരിഹസിച്ചും സന്തോഷിച്ചും പാകിസ്ഥാന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍.

ദില്ലി: ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ പരിഹസിച്ചും സന്തോഷം പ്രകടിപ്പിച്ചും പാകിസ്ഥാനിലെ ട്വിറ്റര്‍ ഉപയോക്താക്കൾ. പലരും ചിരിക്കുന്ന ഇമോജികളുപയോഗിച്ചാണ് വാര്‍ത്തക്ക് പ്രതികരണമറിയിച്ചത്. അപകടം നടന്ന ആദ്യമണിക്കൂറില്‍ ബിപിന്‍ റാവത്ത് മരിച്ചത് സ്ഥിരീകരിച്ചിരുന്നില്ല.
ഈ വാര്‍ത്തക്ക് സങ്കടം, ബിപിന്‍ റാവത്ത് മരിച്ചില്ലല്ലോ എന്നാണ് സീഷാന്‍ അഫ്രീദി എന്നയാള്‍ ട്വീറ്റ് ചെയ്തത്. ചിലര്‍ ബിപിന്‍ റാവത്ത് നരകത്തില്‍പോകട്ടെയെന്നും ട്വീറ്റ് ചെയ്തു. റാവത്തിന്റെ മരണം പെരുന്നാളാണെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ബിപിന്‍ റാവത്തിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ വ്യോമസേനയാണെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. യുപി തെരഞ്ഞെടുപ്പില്‍ സഹാതപ തരംഗത്തിനായി ഇന്ത്യന്‍ സര്‍ക്കാറാണ് റാവത്തിന്റെ മരണത്തിന് പിന്നിലെന്നും ചിലര്‍ ആരോപിച്ചു. ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
