പ്രേമലു വീണ്ടും തിയേറ്ററിൽ കാണാം.

തിയേറ്ററുകളിലും ഒ ടി ടി യിലും ഏറെ തരംഗം ഉണ്ടാക്കിയ ചിത്രമാണ് ‘പ്രേമലു’. നസ്‌ലെന്‍, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപത്രങ്ങളായ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിൽ നേടിയിരുന്നു. ഇപ്പോഴിതാ പ്രേമലുവിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്പെഷ്യൽ സ്ക്രീനിംഗ് ഇന്ന് ആരംഭിച്ചു.ഇന്ന് മുതൽ ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലാണ് ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് നടക്കുന്നത്. പതിനാല് തിയറ്ററുകളിലാണ് പ്രേമലു റി റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. . സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. also read: 36 കഥാപാത്രങ്ങൾ, 18 ദിവസം, നാളെ മുതൽ: അപ്ഡേഷൻ പങ്കുവെച്ച് പൃഥ്വിരാജ് 2024 ഫെബ്രുവരി 9ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്.മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അടക്കം പ്രശംസകള്‍ നേടി. ഗിരീഷ് എഡിയായിരുന്നു സംവിധാനം.
