ആരാകും ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി; സസ്‌പെൻസ് തുടർന്ന് ബിജെപി, ഇന്ന് തീരുമാനമുണ്ടാകും

ഡൽഹിയെ നയിക്കാൻ ആരെത്തുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. നീണ്ട 27 വർഷത്തിന് ശേഷം ഡൽഹിയിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാകണമെന്ന സജീവമായ ചർച്ച ബിജെിയിൽ തുടരുകയാണ്. ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആരെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്.പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റ് നേതാക്കളെയും പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും ജെപി നഡ്ഡയുമായും ഇതുസംബന്ധിച്ച് ഇന്നലെ ചർച്ച നടത്തിയിരുന്നു. മോദി ഇന്ന് വിദേശസന്ദർശനത്തിന് പുറപ്പെടാനിരിക്കുകയാണ്. ഇതിന് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന പ്രധാനമന്ത്രി തിരികെ എത്തിയതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ. അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. എൻഡിഎയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് വലിയ ചടങ്ങിനാണ് ബിജെപി ലക്ഷ്യമിടുന്നത്.
