സമസ്ത പൊതുപരീക്ഷക്ക് ഇന്ന് തുടക്കം;2,68,861 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.
![](https://edappalnews.com/wp-content/uploads/2025/02/IMG_20250208_095418.jpg)
ചേളാരി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഇന്ന് തുടക്കം.
ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 2,68,861 കുട്ടികളാണ് പങ്കെടുക്കുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ.
ആകെ 7786 സെന്ററുകളിലായി 11,272 സൂപ്രവൈസര്‍മാരെ പരീക്ഷാ നടത്തിപ്പിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്.
157 ഡിവിഷന്‍ സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടക്കുക. സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടന്നു.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചി ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലായി 10946 മദ്റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ഫെബ്രുവരി 10ന് 157 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് കേന്ദ്രീകൃത മൂല്യ നിര്‍ണയം നടക്കും.
സ്കൂള്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ പൊതുപരീക്ഷ ഇന്ത്യയില്‍ ഈ മാസം 22,23 തിയ്യതികളിലും വിദേശത്ത് 21,22 തിയ്യതികളിലുമാണ് നടക്കുന്നത്.പരീക്ഷയുടെ സുഖകരമായ നടത്തിപ്പിന് മുഅല്ലിംകളുടെയും മദ്റസ മാനേജിംഗ് കമ്മിറ്റികളുടെയും പൂര്‍ണ സഹകരണം ഉണ്ടാവണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷറര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഭ്യര്‍ത്ഥിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)