KERALA

18 കോടിയുടെ പദ്ധതികൾ സംസ്ഥാന ബജറ്റിൽ തിളങ്ങി തൃത്താല

18 കോടിയുടെ പദ്ധതികളുമായി സംസ്ഥാന ബജറ്റിൽ മികച്ച വിഹിതം തൃത്താലക്ക്. മണ്ഡലത്തിലെ മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 18 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നിന്നും തൃത്താലക്കായി അനുവദിച്ചത്.

7.50 കോടി രൂപയാണ് എഴുമങ്ങാട് – കറുകപുത്തൂർ റോഡിനെ ബിഎം ആൻ്റ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് അനുവദിച്ചത്.കൂടല്ലൂർ പടിഞ്ഞാറങ്ങാടി റോഡിൽ പറക്കുളം – വരട്ടിപ്പള്ളിയാൽ – മണ്ണിയം പെരുമ്പലം വരെ ബിഎം ആൻ്റ് ബിസി നിലവാരത്തിൽ ഉയർത്തുന്നതിന് 4.50 കോടി രൂപയും അനുവദിച്ചു.

കൂടാതെ, പടിഞ്ഞാറങ്ങാടി- നീലിയാട് റോഡ് നവീകരണത്തിന് നാലു കോടി,പള്ളിപ്പുറം മദ്രസ കൂട്ടക്കടവ് റോഡ് 1.50 കോടി,കുളമുക്ക് മുടപ്പക്കാട് റോഡ് 50 ലക്ഷം രൂപ എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.

മാത്തൂർ ആമക്കാവ് റോഡ് നവീകരണത്തിന് മൂന്നു കോടി രൂപ, കൂനംമൂച്ചി മൂക്കുട്ട റോഡ് നവീകരണം നാല് കോടി, മല ചാലിശ്ശേരി റോഡ് നാല് കോടി,തൃത്താല പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് അഞ്ചു കോടി, തൃത്താല ഗവ. ഐടിഐ കെട്ടിടത്തിന് അഞ്ചു കോടി, തൃത്താല ഗവ. സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് അഞ്ച് കോടി, കുമരനല്ലൂർ അമേറ്റിക്കര റോഡ് ഒരുകോടി , പെരിങ്ങണ്ണൂർ വെള്ളടിക്കുന്ന് റോഡ് 4 കോടി, നടുവട്ടം തണ്ണീർക്കോട് റോഡ് ആറ് കോടി എന്നിങ്ങനെയുള്ള പ്രവൃത്തികൾക്ക് ബജറ്റിൽ പ്രാഥമിക ഇടം ലഭിച്ചിട്ടുണ്ട്.

ഇതിനു പുറമേ,മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം, ടൂറിസം വികസനം,കുടല്ലൂർ കൂട്ടക്കടവ് തടയണയുടെ സംരക്ഷണം റോഡ് നിർമ്മാണം എന്നീ പ്രവൃത്തികൾക്കായി 10 കോടി രൂപ വീതവും ബജറ്റിൽ പരാമർശമുണ്ട്. വെള്ളാളൂർ സ്കൈലാബ് റോഡ് നവീകരണത്തിന് അഞ്ച് കോടി രൂപയും തൃത്താല കൂറ്റനാട് റോഡ് നവീകരണത്തിന് ഏഴു കോടി രൂപയും പ്രാഥമികമായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button