EDAPPAL

സർവ്വോദയ മേള: വിദ്യാർത്ഥികൾക്ക് ചർക്ക പരിചയപ്പെടുത്തി

എടപ്പാൾ: ‘ചർക്ക ‘യും ‘ ഉപ്പും ‘ ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ് ഗാന്ധിജി നേതൃത്വം നൽകിയതെന്ന് മുൻ രാജ്യസഭാംഗം സി.ഹരിദാസ് അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 8 മുതൽ 12 വരെ തവനൂർ കേളപ്പജി നഗറിൽ നടക്കുന്ന 77-ാമത് സർവ്വോദയ മേളയുടെ ഭാഗമായി എടപ്പാൾ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന
‘ ചർക്ക പരിചയപ്പെടുത്തൽ ‘ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പാൾ കെ.എം.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവ്വോദയ സംഘം പ്രതിനിധി രാജീവൻ കണ്ണൂർ ചർക്ക വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
അഡ്വ. എ.എം.രോഹിത്ത്, അടാട്ട് വാസുദേവൻ, കെ.രവീന്ദ്രൻ, വി. ആർ. മോഹനൻ നായർ,സലാം പോത്തനൂർ, പ്രണവം പ്രസാദ്, എം.ടി. അറമുഖൻ,
പി.കോയക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button