EDAPPAL
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു.
എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ ആദ്യ കൂടിച്ചേരലിനു വഴിയൊരുക്കിയത്.
സംഗമത്തിൽ ശ്രീ ദീപക്ക് ദാസ് ഇടപ്പാളയത്തെക്കുറിച്ചുംകൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ഇടപ്പാളയം ഗ്ലോബൽ പ്രസിഡന്റ് കാഞ്ചേരി മജീദ് ൺലൈനായി സംഗമത്തിന് ആശംസകൾ നേർന്നു.
കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കെനിയയിൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പങ്കെടുത്തവർ അറിയിച്ചു.
സംഗമത്തിൽ എത്തിച്ചേരേണ്ടിയിരുന്ന ശ്രീ സാജിദിന്റെ സഹോദരിയുടെ മരണത്തിലും ലോക കേരള സഭ മെമ്പർ ജയൻ എടപ്പാളിന്റെ അമ്മയുടെ വിയോഗത്തിലും സംഗമം അനുശോചനം രേഖപ്പെടുത്തി.
ചടങ്ങിൽ ഷബീർ കെപി,
ജയദേവൻ, വിനോദ്, ശ്യാം, ദർശന ശ്യാം, ഗീതി ദീപക്ക്, ആതിര വിനോദ് എന്നിവർ സംസാരിച്ചു.