EDAPPAL
“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു
![](https://edappalnews.com/wp-content/uploads/2025/02/IMG-20250207-WA0030.jpg)
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന “ലഹരിക്കെതിരെ നാടൊന്നായ് ” എന്ന മുദ്രാവാക്യം ഉയർത്തി ഈ മാസം 23 ന് നടത്തുന്ന മാരത്തൺ മത്സരത്തിന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് എം. എ. നജീബ് നിർവഹിച്ചു. ഐ. എച്. ആർ. ഡി കോളേജ് പ്രിൻസിപ്പൽ അബ്ദുസ്സമദ്. പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഹസ്സൈനാർ, ഹരി, ഹംസ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ആദർശ് ആർ ചന്ദ്രൻ നന്ദി പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)